---
title: "ഗൃഹനാഥനെ  കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The householder was found dead in a puddle of water in a field near the farm"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320121/The householder was found dead in a puddle of water in a field near the farm"
published_at: "2025-10-12T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb1438be5c3_1000358546.png"
keywords: []
---

# ഗൃഹനാഥനെ  കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** അമ്പലപ്പുഴ: കാക്കാഴം സ്വദേശിയായ ഗൃഹനാഥനെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി യെയാണ് ശനിയാഴ്ച വൈകിട്ട് 3.30 ഓടെ നാലുപാടം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

അമ്പലപ്പുഴ: കാക്കാഴം സ്വദേശിയായ ഗൃഹനാഥനെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി യെയാണ് ശനിയാഴ്ച വൈകിട്ട് 3.30 ഓടെ നാലുപാടം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ പാടത്തേക്ക് പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രഘുപതി. മക്കൾ: അനീഷ്, വിനീഷ്, നിഷ. മരുമക്കൾ: സുനിത, നീതു, സുധാകരൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320121/The householder was found dead in a puddle of water in a field near the farm)